രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ പ്രതിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാരിയരുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സന്ദീപ് വാരിയർ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ, പരാതിക്കാരിയുടെ ചിത്രമോ പേരോ താൻ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടില്ലെന്നും, താൻ മുൻപ് പങ്കുവെച്ച ഒരു പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപ്പൊക്കിയതാണെന്നുമാണ് സന്ദീപ് വാരിയരുടെ വാദം. പോലീസ് റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ സന്ദീപ് വാരിയരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. നിലവിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയും തുടർനടപടികളിൽ കോടതിയുടെ തീരുമാനം ഉണ്ടാകുകയും ചെയ്യും. രാഹുൽ ഈശ്വറിന് ലഭിച്ചതുപോലെ സന്ദീപ് വാരിയർക്ക് ജാമ്യം ലഭിക്കുമോ എന്നത് കണ്ടറിയണം.