Share this Article
News Malayalam 24x7
മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങുന്നു
k rajan

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങുന്നു. തറക്കല്ലിടല്‍ ഈ മാസം 27 ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല.


ഒരു മാസം പിന്നിട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ രാപ്പകൽ സമരം

ഒരു മാസം പിന്നിട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ രാപ്പകൽ സമരം. ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്തതിനാൽ സമരം ശക്തമാക്കാനാണ് ആശമാരുടെ തീരുമാനം. മാർച്ച്‌ 17 ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിക്കും.


P2Cകാരണം ഓണറേറിയമടക്കം മുടങ്ങുകയും അങ്ങേയറ്റം ദുരിതമനുഭവിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരത്തിനിറങ്ങിയത്. തുടക്കം മുതൽ അതിക്ഷേപങ്ങളും പരിഹാസങ്ങളും. 

സർക്കാരും സി ഐ ടി യുവും പൊലീസും സമ്മർദ്ദം തീർത്തത് നിരവധി തവണ. അപ്പോഴൊക്കെയും സമരത്തിന് പിന്തുണയും സമരക്കാരുടെ ആവേശവും ഇരട്ടിയായി തുടർന്നു. സമരം നിങ്ങൾ തുടരുന്നോ എന്ന ചോദ്യത്തെപ്പോലും അപ്രസക്തമാക്കിക്കൊണ്ട് വർദ്ധിത വീര്യത്തോടെ സന്ധിയില്ലാസമരവുമായി ആശാപ്രവർത്തകർ മുന്നോട്ട് തന്നെ.. 


രണ്ടാംഘട്ട സമരവും ആശാ പ്രവർത്തകർ പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമസഭയിലും ലോകസഭയിലും ആശമാരുടെ ആശങ്കകൾ ചർച്ചയായി. ഭരണ പ്രതിപക്ഷാഗംങ്ങൾ വാദപ്രതിവാദങ്ങൾ നടത്തി. ഒരുമാസം പിന്നിടുമ്പോഴും സമരാവശ്യങ്ങൾ അംഗീകരിക്കാതെ പരസ്പര പഴിചാരൽത്തുടരുകയാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, സന്ധിയില്ലാസമരവുമായി ആശമാരും പ്രതിഷേധം കടുപ്പിക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories