കീം റാങ്ക് ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ എന്‍ജീനിയറിംഗ് കോളേജുകളിലെ പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. അതേസമയം മാർക്ക് ഏകീകരണത്തിന് പുതിയ സമവാക്യം സ്വീകരിച്ചതിൽ വിവാദം തുടരുകയാണ്. പുതിയ രീതി സ്വീകരിക്കുന്നതിൽ മന്ത്രി സഭയിലും സംശയം ഉയർന്നു. 30 ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചില മന്ത്രിമാർ പുതിയ രീതി ഈ വർഷം വേണോ എന്ന് ചോദിച്ചു.
എന്നാൽ പൊതുതാൽപര്യം മുൻ നിർത്തി പുതിയ രീതി സ്വീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് റാങ്ക് ലിസ്റ്റ് പുനഃപ്രസിദ്ധീകരിച്ചത്. പുതിയ റാങ്ക് ലിസ്റ്റിൽ സ്റ്റേറ്റ് സിലബസിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. ആദ്യ നൂറ് റാങ്കുകളിൽ 21 പേർ മാത്രമാണ് സ്റ്റേറ്റ് സിലബസിൽ നിന്ന് ഉൾപ്പെട്ടത്. ഒന്നാം റാങ്കിൽ അടക്കം മാറ്റം വന്നു.