Share this Article
News Malayalam 24x7
ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നോട്ടീസ്,ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
 Unnikrishnan Potti

ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണക്കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നോട്ടീസ് അയച്ചു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒമ്പത് പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ ഉൾപ്പെടുന്നു. മുരാരി ബാബു എന്ന മാനേജരാണ് 2019-ൽ ചെമ്പ് പാളികൾ പുറത്തു കൊണ്ടുപോയി സ്വർണ്ണം പൂശുന്നതിന് ആവശ്യമായ മഹസർ തയ്യാറാക്കിയത്. ഈ മഹസറിൽ ഒപ്പിട്ട ദേവസ്വം അസിസ്റ്റൻ്റ് എഞ്ചിനീയർ സുനിൽ കുമാർ ഉൾപ്പെടെയുള്ളവരും ചോദ്യം ചെയ്യപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

ഈ റിപ്പോർട്ടിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഹൈക്കോടതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ നീക്കങ്ങൾ നടന്നതെന്ന പരാതികൾ ഉൾപ്പെടുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യവും ദേവസ്വം വിജിലൻസ് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്ന് അല്ലെങ്കിൽ നാളെ എഫ്ഐആർ തയ്യാറാക്കി കേസെടുക്കുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories