Share this Article
KERALAVISION TELEVISION AWARDS 2025
റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും
വെബ് ടീം
posted on 28-10-2025
1 min read
RESUL POOKKUTTY

തിരുവനന്തപുരം: ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്.

അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories