ചൈനയ്ക്ക് എതിരെ തീരുവ വര്‍ധന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. നാറ്റോ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാലെ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുവെന്ന് ട്രംപ് പറഞ്ഞു. നാറ്റോയിലെ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഞെട്ടിക്കുന്നതായി ട്രംപ് പറഞ്ഞു. ഇത് ആ രാജ്യങ്ങളുടെ വിലപേശല്‍ ശക്തി കുറയ്ക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.