പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടരുന്നു. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ അവിശ്വാസ പ്രമേയവും, അദാനി, സോറോസ് വിഷയങ്ങളും രാജ്യസഭയെ ഇന്നും പ്രക്ഷുബ്ധമാക്കിയേക്കും.
കഴിഞ്ഞ ദിവസം പ്രതിപക്ഷ ഇന്ത്യ സഖ്യ എംപിമാര്‍ ജഗദീപ് ധന്‍ഖറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് പ്രതിഷേധിച്ചിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ബിജെപി അംഗങ്ങള്‍ പ്രതിപക്ഷത്തിനെതിരെ ജോര്‍ജ് സോറോസ് വിഷയമുയര്‍ത്തി ഇരു സഭകളിലും ബഹളം വച്ചിരുന്നു . ലോക്സഭയില്‍ ദുരന്തനിവാരണ ഭേദഗതി ബില്ലില്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. നാളെയാണ് ലോക്സഭയില്‍ പ്രതിപക്ഷ ആവശ്യപ്രകാരം ഭരണഘടനയില്‍ ചര്‍ച്ച ആരംഭിക്കുക.
വയനാട് ദുരന്ത സഹായ പാക്കേജ് വൈകുന്നത് എംപി പ്രിയങ്കഗാന്ധി സഭയില്‍ ഉന്നയിച്ചേക്കും. പാര്‍ലമെന്റില്‍ പ്രിയങ്ക ഗാന്ധിയുടെ ആദ്യ പ്രസംഗം രണ്ട് ദിവസത്തിനകം ഉണ്ടാകാനാണ് സാധ്യത.