തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ആര്‍.എസ്.എസ് രാജ്യത്തെ പ്രധാനസംഘടനയാണ്. എ.ഡി.ജി.പി. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹമാണെന്നും ഷംസീര്‍ പറഞ്ഞു.
എ.ഡി.ജി.പിയുടെ ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തിൽ വൻ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഷംസീറിന്റെ പ്രസ്താവന. ആദ്യമായാണ് ഭരണപക്ഷത്തുനിന്ന് പ്രമുഖനായ ഒരു നേതാവ് എ.ഡി.ജി.പി.യെ ന്യായീകരിക്കുന്നത്.