Share this Article
News Malayalam 24x7
യാത്രക്കാർ ആരും രക്ഷപ്പെട്ടില്ല; വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു
വെബ് ടീം
posted on 12-06-2025
1 min read
AIR INDIA

അഹമ്മദാബാദിലെ വിമാനാപകടത്തിൽ 242 പേരും മരിച്ചു.വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുഃഖം രേഖപ്പെടുത്തി.അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രം അവർക്കൊപ്പം നിൽക്കുന്നു. രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ഇതിനിടെ ദുഃഖത്തിൽ പങ്കുചേർന്ന് എയർ ഇന്ത്യ സാമൂഹ്യ മാധ്യമങ്ങളിൽ അവരുടെ കവർ ചിത്രം കറുപ്പ് നിറമാക്കി.242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. മരിച്ച യാത്രക്കാരിൽ ഒരു മലയാളിയും ഉണ്ട്‌.പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. എട്ട് കുട്ടികള്‍ അടക്കം 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാന തകർന്നു വീണ സ്ഥലത്ത് കത്തിയമർന്ന മൃതദേഹങ്ങൾ കണ്ടെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories