Share this Article
image
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു; ഇന്ത്യയില്‍ അഭയം തേടിയെന്ന് റിപ്പോർട്ട്
വെബ് ടീം
posted on 05-08-2024
1 min read
SHEIKH HASEENA RESIGNED

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. കലാപം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ത്യയില്‍ അഭയം തേടിയെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടെന്നും പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്ക്ക് ഒപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക ഹെലികോപ്റ്ററിൽ ധാക്കയിൽ നിന്ന് പോയി എന്നാണ് റിപ്പോര്‍ട്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories