കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് സൂചന . ഉച്ചക്കോടിയിൽ പങ്കെടുക്കുന്നതിന് ഇന്ത്യക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാലും മോദി പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ജി 7 ഉച്ചക്കോടിയിൽ മോദി പങ്കെടുക്കാതിരിക്കുന്നത് ആറ് വർഷത്തിനിടെ ഇതാദ്യം. കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.