തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ വേർപാടിൽ ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. കൂടാതെ, നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം വി.എസിന്റെ നിര്യാണത്തെ തുടർന്ന് പിൻവലിച്ചു.