പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര 3 മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തി. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങൾ വ്ലോഗുകളിൽ കണ്ടെത്തിട്ടുണ്ട്. ട്രാവല്‍ വിത്ത് ജോ എന്ന പേരിലുള്ള യു ട്യൂബ് ചാനല്‍ വഴിയാണ് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും റിസോര്‍ട്ടുകളും ഹോട്ടലുകളുടെയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പാകിസ്ഥാന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് ഹരിയാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ വിശദീകരിക്കുന്നത്.