റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഉടനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന പടിയാണ് ചര്‍ച്ചയെന്നും ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് വിശദമാക്കി.വിഷയത്തില്‍ പുടിനുമായി ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ഫോണ്‍ ചര്‍ച്ചയാണിത്.