Share this Article
News Malayalam 24x7
ഒരു കോടി രൂപ വിലമതിക്കുന്നവ ഉൾപ്പെടെ പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിക്ക് ആയിരക്കണക്കിന് സമ്മാനങ്ങൾ; ലേലത്തിലൂടെ സ്വന്തമാക്കാം
വെബ് ടീം
1 hours 57 Minutes Ago
1 min read
modi

ന്യൂഡൽഹി:  75-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  കോടികളുടെ വിലമതിപ്പുള്ളവ ഉൾപ്പെടെ ആയിരക്കണക്കിന് സമ്മാനങ്ങൾ. ഏകദേശം 1300ലധികം സമ്മാനങ്ങൾ പിറന്നാൾ ദിനത്തിൽ മോദിക്ക് ലഭിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അയോധ്യ രാമക്ഷേത്ര മാതൃക തൊട്ട് കശ്മീരി പശ്മിന ഷാൾ വരെയുള്ള സമ്മാനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.സമ്മാനങ്ങൾ ഇന്ന് ആരംഭിക്കുന്ന ലേലത്തിൽ വച്ച് വിൽക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 2 വരെ ലേലം നീണ്ടുനിൽക്കും.

1.03 കോടി രൂപ അടിസ്ഥാന വിലയുള്ള ഭവാനി ദേവിയുടെ പ്രതിമയാണ് ഏറ്റവും ശ്രദ്ധേയമായ സമ്മാനങ്ങളിൽ ഒന്ന്. 5.5 ലക്ഷം രൂപ വിലമതിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ നിന്നുള്ള ഒരു പശ്മിന ഷാൾ, രാമ ദർബാറിന്റെ തഞ്ചാവൂർ ചിത്രകല, ഗുജറാത്തിൽ നിന്നുള്ള ഒരു രോഗൻ ആർട്ട്‌വർക്ക്, ലോഹ നടരാജ പ്രതിമ, പരമ്പരാഗത നാഗ ഷാൾ എന്നിവയും സമ്മാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ വച്ച് സമ്മാനങ്ങളുടെ ലേലം ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങൾ നിലവിൽ പൊതുജനങ്ങൾക്കായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച ഉപഹാരങ്ങൾ ലേലം ചെയ്തതു വഴി കഴിഞ്ഞ 6 വർഷത്തിനിടെ 50 കോടിയിലധികം രൂപ സമാഹരിച്ചതായാണ് റിപ്പോർട്ട്. ഇതിൽനിന്നുള്ള വരുമാനം ഗംഗാ നദി സംരക്ഷിക്കുന്നതിനുള്ള ‘നമാമി ഗംഗാ’ പദ്ധതിയ്ക്കാണ് നൽകുന്നത്.സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ വച്ച് സമ്മാനങ്ങളുടെ ലേലം ഉദ്ഘാടനം ചെയ്തു.

സമ്മാനങ്ങൾ നിലവിൽ പൊതുജനങ്ങൾക്കായി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് ലഭിച്ച ഉപഹാരങ്ങൾ ലേലം ചെയ്തതു വഴി കഴിഞ്ഞ 6 വർഷത്തിനിടെ 50 കോടിയിലധികം രൂപ സമാഹരിച്ചതായാണ് റിപ്പോർട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories