Share this Article
News Malayalam 24x7
കടമെടുപ്പ് പരിധിയില്‍ വിധി ഇന്ന്
Judgment on borrowing limit today

കടമെടുപ്പ് പരിധിയില്‍ വിധി ഇന്ന്.കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസില്‍ വിധി പറയുക.

അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കഴിഞ്ഞയാഴ്ച പൂര്‍ത്തിയായ വാദത്തില്‍ കേരളം ഉന്നയിച്ചത്. അതേ സമയം സംസ്ഥാനം നല്‍കിയ പ്രധാന ഹര്‍ജിയില്‍ വാദം ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories