കേരളത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തടയരുതെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാരിന് എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ കഴിയില്ല. തെരഞ്ഞടുപ്പ് നടപടികള്‍ നടത്തുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഇരു കമ്മീഷനുകളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടിയിരുന്നത്. തദ്ദേശ തെഞ്ഞെടുപ്പും എസ്‌ഐആറും തമ്മില്‍ ബന്ധമല്ല എന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കമ്മീഷന്റെ സത്യാവാങ്മൂലം