സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 13 ന് സമ്പൂര്‍ണ്ണ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. തിങ്കളാഴ്ചയാണ് ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമ്പൂര്‍ണമായി പണിമുടക്കുന്നത്. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. നേരത്തെയും ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോക്ടര്‍മാര്‍ സൂചനാസമരം നടത്തിയിരുന്നു. സമാധാനപരമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്നു നടക്കുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ പണിമുടക്കിലേക്ക് കടക്കുന്നതെന്നും KGMCTA വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.