Share this Article
KERALAVISION TELEVISION AWARDS 2025
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.എം.എ കുട്ടപ്പന്‍ അന്തരിച്ചു
വെബ് ടീം
posted on 21-06-2023
1 min read
Congress Leader M A Kuttappan no more

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ.എം.എ കുട്ടപ്പന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു.പക്ഷാഘാതം ബാധിച്ച് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.എറണാകുളം പേരണ്ടൂര്‍ റോഡില്‍ നിവ്യനഗറിലെ സാകേതിലായിരുന്നു താമസം.

2001 ലെ എകെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക പട്ടിക ക്ഷേമ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി. രാവിലെ പത്ത് മണി മുതല്‍ 11 വരെ ഡിസിസി ഓഫീസിലും  പതിനൊന്ന് മണിക്ക് ശേഷം കലൂരിലെ വസതിയിലും പൊതുദര്‍ശനം ഉണ്ടായിരിക്കും.വൈകിട്ട് നാലിന് ശേഷം പച്ചാളം പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories