Share this Article
News Malayalam 24x7
ട്രംപിന്റെ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ; ഓഫറുമായി റഷ്യ
വെബ് ടീം
5 hours 35 Minutes Ago
1 min read
russian offer

ന്യൂഡൽഹി: ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് അഞ്ചു ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന് റഷ്യയുടെ വാഗ്ദാനം. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം കിഴിവ് നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

‘‘രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി മുൻപത്തേത് പോലെ നടക്കും. കിഴിവുകളെ സംബന്ധിച്ചിടത്തോളം അത് ഒരു വാണിജ്യ രഹസ്യമാണ്. ബിസിനസുകാർ തമ്മിലുള്ള വിഷയമാണത്. കിഴിവ് ഏകദേശം അഞ്ച് ശതമാനമായിരിക്കും, ഇതിൽ വ്യത്യാസം വരാമെന്ന്  എവ്ജെനി ഗ്രിവ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories