താല്‍ക്കാലിക വിസി നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ച കോടതി സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും യോജിച്ച് തീരുമാനം കൈക്കൊള്ളണമെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്. ഗവര്‍ണറുടെ താല്‍ക്കാലിക വിസി നിയമനത്തിനെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരമല്ല നിയമനം ഉണ്ടായതെന്നും ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തിന്റെ അപ്പീല്‍. വിസിമാര്‍ക്ക് ആറ് മാസത്തേക്ക് പുനര്‍നിയമനം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആവശ്യം.