Share this Article
News Malayalam 24x7
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം
 Manipur Clashes Erupt Again

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.കുക്കി വിഭാഗം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. സംസ്ഥാനത്ത് സ്വതന്ത്ര സഞ്ചാരം അനുവദിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കുക്കി ഭൂരിപക്ഷ മേഖലകളില്‍ പലയിടത്തും സംഘര്‍മുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭകര്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു.റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സുരക്ഷാ സേനയുടെ അകമ്പടിയോടെ യാത്ര ചെയ്ത ബസുകള്‍ കുക്കികള്‍ ആക്രമിച്ചു.

തലസ്ഥാനമായ ഇംഫാലില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ കാംഗ്‌പോപ്കി ജില്ലയിലാണ് ബസുകള്‍ ആക്രമിച്ചത്.സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരാണ് ബസുകള്‍ ആക്രമിച്ചത്.പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക ഭരണ സംവിധാനത്തിന് കീഴിലാക്കും വരെ സ്വതന്ത്ര സഞ്ചാരം അനുവദിക്കരുതെന്നാണ് കുക്കികളുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories