വെനിസ്വേലൻ കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കം സുപ്രീം കോടതി തടഞ്ഞു. വെനിസ്വേലൻ പൗരന്മാരുടെ അടിയന്തര ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. 1978ലെ യുദ്ധകാല നിയമപ്രകാരമാണ് ട്രംപ് ഇവരെ നാടുകടത്താൻ തീരുമാനിച്ചിരുന്നത്. ആയിരക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിനുള്ള തിരിച്ചടിയാണ് കോടതി ഉത്തരവ്. കോടതി വിധിയിൽ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.