ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് ഛത്രുവിൽ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈന്യം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കിഷ്ത്വാർ ജില്ലയിലെ ഛത്രുവിൽ ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. ഇപ്പോഴും മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്. നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.