Share this Article
News Malayalam 24x7
ട്രെയിനിലെ ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം; അന്വേഷണം ഊർജിതം
Fetus Found in Train Toilet; Police Intensify Investigation

ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ വൈകുന്നേരം ട്രെയിൻ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ എത്തിയ ശേഷം ശുചീകരണ തൊഴിലാളികളാണ് എസ്-3 കോച്ചിലെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ആർപിഎഫ് നടത്തിയ പരിശോധനയിലാണ് മൂന്നോ നാലോ മാസം മാത്രം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ പൊലീസ്, ഇന്ന് എസ്-4 കോച്ചിലെ ഒരു സീറ്റിൽ നിന്ന് രക്തക്കറ കണ്ടെത്തി. ഇതോടെ അന്വേഷണം ഈ കോച്ചിലെ യാത്രക്കാരെ കേന്ദ്രീകരിച്ച് നീങ്ങുകയാണ്.


കണ്ടെത്തിയ രക്തക്കറയും കുഞ്ഞിൻ്റെ ഡിഎൻഎയും തമ്മിൽ ഒത്തുനോക്കുമെന്ന് പൊലീസ് അറിയിച്ചു. എസ്-3, എസ്-4 കോച്ചുകളിൽ യാത്ര ചെയ്ത മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച് എത്രയും പെട്ടെന്ന് കുഞ്ഞിൻ്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories