Share this Article
News Malayalam 24x7
നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി
Mother allowed to see Nimishipriya

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി.മകളെ ജയിലിലെത്തി കാണാന്‍ പ്രേമകുമാരിക്ക് യെമന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കി.ഇന്ന് ഉച്ചയ്ക്ക് ശേഷം സനായിലുള്ള ജയിലിലെത്താനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്.കഴിഞ്ഞ ദിവസമാണ് പ്രേമകുമാരിയും സാമൂഹ്യപ്രവര്‍ത്തകനായ സാമുവല്‍ ജെറോമും സനായിലെത്തിയത്.കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബാഗങ്ങളടക്കമുള്ളവരുമായുള്ള ചര്‍ച്ചയും ഇന്ന് നടക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories