Share this Article
News Malayalam 24x7
നാല് പേർ ഒരു ബൈക്കിൽ, സ്പീഡ് ബ്രേക്കറിലിടിച്ച് നിയന്ത്രണം വിട്ടു, പിന്നാലെ കാറിടിച്ചു; യുവാവിനും സഹോദരിമാര്‍ക്കും ദാരുണാന്ത്യം
വെബ് ടീം
posted on 13-04-2024
1 min read
four members-of-a-family-died-in-an-accident-when-the-bike-lost-control-and-hit-the-speed-breaker

ന്യൂഡൽഹി: ബൈക്ക് അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം.ബൈക്കിൽ സഞ്ചരിച്ചവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിക്കുകയും പിന്നാലെ വന്ന കാർ ബൈക്ക് യാത്രികരെ ഇടിക്കുകയും ആയിരുന്നു.

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ ശൈലി, അൻഷു എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്തായ യുവതിയ്ക്കാണ് ​ഗുരുതര പരിക്കേറ്റത്.

നോയിഡയിലാണ് അപകടമുണ്ടായത്.  ഒരു വിവാഹാഘോഷം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു നാലു പേരും. അർധരാത്രിയിലാണ് അപകടമുണ്ടായത്. സ്പീഡ് ബ്രേക്കറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അമിത വേഗതയിലെത്തിയ കാർ ഇവരെ ഇടിക്കുകയുമായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ നാലു പേരും റോഡിലേക്ക് വീണിരുന്നു, ഇവരെ അമിതവേ​ഗതയിലെത്തിയ കാർ‌ ഇടിക്കുകയായിരുന്നു. പൊലീസെത്തുമ്പോഴേക്കും നാലു പേരും രക്തം വാർന്ന് ​ഗുരുതര അവസ്ഥയിലായിരുന്നു. കാർ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories