Share this Article
News Malayalam 24x7
ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും ആരോഗ്യ പ്രവര്‍ത്തകയ്ക്കു നേരെ ലൈംഗികാതിക്രമം
A health worker was sexually assaulted

ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും ആരോഗ്യ പ്രവര്‍ത്തകയ്ക്കു നേരെ ലൈംഗികാതിക്രമം. ബിര്‍ഭും ജില്ലയിലെ ഇലംബസാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനാണ് ദുരനുഭവം നേരിട്ടത്.

അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് നഴ്‌സ് പറയുന്നു.  നഴ്‌സിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories