ഇന്ത്യക്കെതിരെ ഏകപക്ഷീയമായി വ്യാപാര ചുങ്കം 50% ആയി ഉയർത്തിയ മെക്സിക്കോയുടെ നടപടിയെ ഇന്ത്യ ശക്തമായി വിമർശിച്ചു. കൂടിയാലോചനകൾ ഇല്ലാതെയാണ് മെക്സിക്കോ ഈ തീരുമാനം കൈക്കൊണ്ടതെന്നും, ഇത് പരസ്പര സഹകരണത്തിന്റെയും സുതാര്യതയുടെയും ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് മെക്സിക്കോ ഏകപക്ഷീയമായി 50% വരെയാണ് ചുങ്കം വർദ്ധിപ്പിച്ചത്.
വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളും മെക്സിക്കോയുടെ സാമ്പത്തിക ഉപമന്ത്രി ലൂയിസ് റോസൻഡോയും തമ്മിൽ ചർച്ചകൾ നടന്നു. മെക്സിക്കോയുടെ നടപടി ഏകപക്ഷീയമാണെന്ന് ഇന്ത്യ അറിയിച്ചു. രാജ്യതാത്പര്യം സംരക്ഷിക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ മെക്സിക്കോയെ അറിയിച്ചിട്ടുണ്ട്. മെക്സിക്കോയുടെ ഈ നടപടി, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിൽ പാലിക്കേണ്ട പരസ്പര സഹകരണത്തിൻ്റെയും സുതാര്യതയുടെയും അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നാണ് ഇന്ത്യയുടെ വിമർശനം. ചുങ്കം വർദ്ധനവ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.