Share this Article
KERALAVISION TELEVISION AWARDS 2025
രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുന്നത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ല; രാഹുല്‍ ഗാന്ധി
Rahul Gandhi


രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുന്നത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ജാതി സെന്‍സസ് നടപ്പിലാക്കിയില്ലെങ്കില്‍ അടുത്തതായി അധികാരത്തിലേറുന്ന പ്രധാനമന്ത്രി അത് നടപ്പിലാക്കുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് മോദി നടപ്പിലാക്കിയില്ലെങ്കില്‍ അടുത്ത പ്രധാനമന്ത്രി അത് നടപ്പിലാക്കുന്നത് മോദി കാണേണ്ടി വരുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവച്ച പോസ്റ്റ് ടാഗ് ചെയ്തായിരുന്നു രാഹുലിന്റെ പരാമര്‍ശം. മാധ്യമസ്ഥാപനം പങ്കുവച്ച ജാതി സെന്‍സസ് ആവശ്യമോ എന്ന പോള്‍ പങ്കുവച്ചായിരുന്നു രാഹുലിന്റെ പോസ്റ്റ്. 74 ശതമാനം ഇന്ത്യക്കാര്‍ ഇതില്‍ ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജാതി സെന്‍സസ് നടപ്പിലാക്കില്ലെന്നത് മോദിയുടെ സ്വപ്‌നം മാത്രമാണെന്നും 90 ശതമാനം ഇന്ത്യക്കാരും ഇത് ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ നയരൂപീകരണത്തിന്റെ അടിത്തറയാണ് ജാതി സെന്‍സസെന്നും രാഹുല്‍ പറഞ്ഞു.

ഭരണഘടന പോലെ തന്നെ പ്രധാനമാണ് സാമൂഹ്യ സാമ്പത്തിക സര്‍വെയായ ജാതി സെന്‍സസെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.രാജ്യത്ത് എത്ര ദളിതരും പിന്നാക്ക വിഭാഗക്കാരും മുന്നാക്ക വിഭാഗവുമുണ്ടെന്നതിന്റെ കൃത്യമായ വിവരം അനിവാര്യമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാജ്യത്തിന്റെ 90 ശതമാനം വരുന്ന ജനങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി ജാതി സെന്‍സസ് നടപ്പിലാക്കണമെന്നും രാഷ്ട്രീയലക്ഷ്യമല്ല തനിക്കെന്നും രാഹുല്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ജാതി സെന്‍സസ് നടപ്പിലാക്കുക എന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കേന്ദ്രമന്ത്രി കൂടിയായ ചിരാഗ് പാസ്വാന്‍ പിന്തുണച്ചിരുന്നു. ലോക് ജനശക്തി പാര്‍ട്ടി നേതാവ് കൂടിയായ ചിരാഗ് പാസ്വാന്‍ ജാതി സെന്‍സസ് നയരൂപീകരണത്തിന് ആവശ്യമാണെന്നും വ്യക്തമാക്കി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories