Share this Article
News Malayalam 24x7
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പൊലീസ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നിര്‍ദേശം
Police vehicles violating traffic rules to be fined

 ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പൊലീസ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നിര്‍ദേശം. വാഹനങ്ങള്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നാകും പിഴ ഈടാക്കുക. പൊലീസ് വാഹനങ്ങള്‍ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ നിര്‍ദേശം. ഉദ്യോഗസ്ഥര്‍ പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ 10 ദിവസത്തിനകം അറിയിക്കണമെന്നും നിര്‍ദേശിച്ചു. നിയമം നടപ്പിലാക്കുന്നവര്‍ എന്ന നിലയില്‍ പൊലീസിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം ശേഖരിക്കാനും  ഡിജിപി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories