Share this Article
News Malayalam 24x7
ആണവോര്‍ജ കമ്പനി രൂപീകരിച്ച് അദാനി ഗ്രൂപ്പ്
Adani Group Forms Nuclear Energy Company

ഊർജ്ജ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആണവോർജ്ജ രംഗത്തേക്ക് ചുവടുവെച്ച് അദാനി ഗ്രൂപ്പ്. 'അദാനി അറ്റമിക് എനർജി ലിമിറ്റഡ്' എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിച്ച വിവരം അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഇതോടെ ഇന്ത്യയിൽ ആണവോർജ്ജ കമ്പനി രൂപീകരിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനമായി അദാനി ഗ്രൂപ്പ് മാറി.

അദാനി പവറിന് കീഴിലാകും പുതിയ ആണവോർജ്ജ കമ്പനി പ്രവർത്തിക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ ആണവോർജ്ജ ഉൽപ്പാദന രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള നിർണ്ണായകമായ 'ശാന്തി ബിൽ' (Shanti Bill) രണ്ട് മാസം മുൻപാണ് ലോക്സഭ പാസാക്കിയത്. ഈ നിയമനിർമ്മാണത്തിലൂടെ സ്വകാര്യ നിക്ഷേപത്തിനുള്ള വാതിലുകൾ തുറന്നുകിട്ടിയതിന് തൊട്ടുപിന്നാലെയാണ് അദാനി ഗ്രൂപ്പ് ഈ രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.


രാജ്യത്തിന്റെ ഭാവി ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആണവോർജ്ജത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയെ കൂടി ഈ രംഗത്തേക്ക് ക്ഷണിച്ചത്. ആണവോർജ്ജ ഉൽപ്പാദനത്തിൽ സ്വകാര്യ കമ്പനികളുടെ കടന്നുവരവ് ഊർജ്ജ മേഖലയിലെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിദ്ഗ്ധരുടെ വിലയിരുത്തൽ. അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം ഇന്ത്യൻ വ്യവസായ ലോകം അതീവ താല്പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories