Share this Article
News Malayalam 24x7
അതിതീവ്ര ചുഴലിക്കാറ്റായി മോഖ; ബംഗ്ലാദേശ്-മ്യാന്‍മര്‍ തീരത്ത് വ്യാപക നാശനഷ്ടങ്ങള്‍
വെബ് ടീം
posted on 15-05-2023
1 min read
Mocha Cyclone create huge damages in Bangladesh and Myanmar

ശക്തമായ ചുഴലിക്കാറ്റില്‍ മ്യാന്‍മര്‍ തുറമുഖ നഗരമായ സിറ്റ്വെയെ വെള്ളത്തിനടിയിലായി. മണിക്കൂറില്‍ 130 മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ വീടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ ബംഗ്ലാദേശിലെ കോക്സ് ബസാറിലെ 1300-ലധികം ഷെല്‍ട്ടറുകള്‍ നശിച്ചു. ബംഗ്ലാദേശിന്റെ തെക്ക്-കിഴക്കന്‍ ഭാഗത്ത് 500,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും പ്രദേശത്തെ സാരമായി ബാധിക്കുന്നുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories