Share this Article
News Malayalam 24x7
സർവകലാശാല സെനറ്റ് ഹാളിൽ ഗവർണറുടെ പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് കേസ് എടുത്തു
Clash During Governor's University Event

സെനറ്റ് ഹാളിലെ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നുണ്ടായ സംഘര്‍ഷത്തിൽ  കേസെടുത്ത് പൊലീസ്. സെനറ്റ് ഹാളിന് പുറത്തുണ്ടായ സംഘര്‍ഷത്തിലുൾപ്പെടെ എസ്എഫ്ഐ - കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ രണ്ടു കേസുകളാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധയാ എടുത്തിരിക്കുന്നത്. അതേസമയം, സെനറ്റ് ഹാളിൽ പരിപാടി സംഘടിപ്പിച്ച ശ്രീ പത്മനാഭ സ്വാമി സേവാ സമിതിക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സർവകലാശാല. സംഘര്‍ഷത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ സര്‍വകലാശാല രജിസ്ട്രാർ എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി. സെനറ്റ് ഹാൾ പരിപാടിയിൽ പാലിക്കേണ്ട നിയമാവലികൾ ലംഘിച്ചു എന്നാണ് സർകലാശാലയുടെ വിമർശനം. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സർവകലാശാലയുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories