Share this Article
KERALAVISION TELEVISION AWARDS 2025
മുഹമ്മദ് യൂനുസ് വംശഹത്യക്ക് നേതൃത്വം നല്‍കുന്നു;ഷേഖ് ഹസീന
Sheikh Hasina

ബംഗ്ലദേശ് സര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയിലാണ് മുന്‍ പ്രധാമന്ത്രിയുടെ വിമര്‍ശനം.

ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് വംശഹത്യക്ക് നേതൃത്വം നല്‍കുകയാണ്. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയും അറസ്റ്റ് ചെയ്യുകയാണ്.

പള്ളികളും  ക്ഷേത്രങ്ങളും ബുദ്ധ ആരാധനാലയങ്ങളും തകര്‍ത്തു. ഹിന്ദുക്കള്‍ പ്രതിഷേധിച്ചപ്പോള്‍ ഇസ്‌കോണ്‍ നേതാവിനെ അറസ്റ്റ് ചെയ്തു. ബംഗ്‌ളാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും ഷേഖ് ഹസീന പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories