Share this Article
News Malayalam 24x7
ഇറാൻ സുരക്ഷാ തലവൻ അലി ലാറിജാനിയെ ലക്ഷ്യമിട്ട് വ്യോമാക്രമണം; ലാറിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി
വെബ് ടീം
posted on 17-03-2026
1 min read
Ali Larijani

ടെഹ്‌റാൻ:  ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തി. ലാറിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രത്തിൽ പുലർച്ചെ നടത്തിയ ആക്രമണത്തിൽ ലാറിജാനി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.  ഇറാൻ ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 28-ന് തുടങ്ങിയ ഇറാൻ-ഇസ്രായേൽ യുദ്ധം ഇന്ന് 18-ാം ദിവസത്തിലേക്ക് കടക്കുകയാണ്.

ഇറാനിലെ ഉന്നത സൈനിക-ഭരണ നേതൃത്വങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ അർദ്ധസൈനിക വിഭാഗമായ ബാസിജിന്റെ കമാൻഡർ കൊല്ലപ്പെട്ടു. ഇറാനിലെ ബാസിജ് അർദ്ധസൈനിക വിഭാഗത്തിന്റെ തലവൻ ഗുലാംറേസ സുലൈമാനിയാണ് രാത്രിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories