Share this Article
News Malayalam 24x7
എഴുത്തുകാരിയും ഛായാഗ്രാഹകന്‍ വേണുവിന്റെ മാതാവുമായ ബി സരസ്വതി അമ്മ അന്തരിച്ചു
വെബ് ടീം
2 hours 36 Minutes Ago
1 min read
b sarawasthi amma

കോട്ടയം:  എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി (94) അന്തരിച്ചു. ഛായാഗ്രാഹകനും സിനിമാ സംവിധായകനുമായ വേണുവിന്റെ മാതാവാണ്. സംസ്‌കാരം പിന്നീട്. കാരൂര്‍ നീലകണ്ഠപിള്ളയുടെ മകളാണ്. ഏറ്റുമാനൂര്‍ കിഴക്കേടത്ത് വീട്ടില്‍ എം ഇ നാരായണക്കുറുപ്പിന്റെ ഭാര്യയാണ്. ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ബി സരസ്വതി എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധേയയാണ്. ഓര്‍മ്മകള്‍ ചന്ദനഗന്ധംപോലെ ( സ്മരണകള്‍) കരിഞ്ഞപൂക്കള്‍, വാസന്തിക്കൊകു രക്ഷാമാര്‍ഗം ( കഥാസമാഹാരം), ക്യൂറിയും കൂട്ടരും, അടുക്കള പുസ്തകം ( തര്‍ജ്ജമ) എന്നിവയാണ് പ്രധാന കൃതികള്‍.

മലയാളചലച്ചിത്രവേദിയിലെ പ്രമുഖനായ ഛായാഗ്രാഹകനും സംവിധായകനുമാണ് വേണു. 80-ലേറെ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുകയും മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടുകയും ചെയ്തിട്ടുണ്ട്. 1998-ൽ ദയ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കി.വളരെയധികം ശ്രദ്ധിക്കപ്പെട്ട ചലചിത്രമാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്(2014). 1982-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടി . അവിടെ വച്ചാണ് പിന്നീട് പ്രശസ്ത ചിത്രസംയോജകയായി തീർന്ന ബീന പോളിനെ പരിചയപ്പെടുന്നത്. 1983-ൽ ഇവർ വിവാഹിതരായി.ഒരു മകളുണ്ട്.

മക്കൾ: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എൻ. രാമചന്ദ്രൻ ഐപിഎസ് (മുൻ എസ്.പി. കോട്ടയം). മരുമക്കൾ: ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം ഡിസംബർ രണ്ടിന് ഏറ്റുമാനൂരിലെ വസതിയിൽ ഉച്ചക്ക് രണ്ടുമണിക്ക്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories