ചെന്നൈ: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം. ഈ മാസം 8ന് ഇദ്ദേഹം ടി നഗറിലെ വീട്ടിൽ വെച്ച് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് ആയിരുന്നു.