Share this Article
News Malayalam 24x7
മുൻ നക്‌സലൈറ്റ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു
വെബ് ടീം
posted on 31-01-2026
1 min read
vellathooval-stephen

തിരുവനന്തപുരം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

തലശേരി സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയായിരുന്നു.15–ാം വയസിലാണ് സ്റ്റീഫന്‍ നക്സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. കൊലക്കേസുകളില്‍ ഉള്‍പ്പെടെ 18 കേസുകളില്‍ പ്രതിയായി. 1971ല്‍ അറസ്റ്റിലായി, 15 വര്‍ഷത്തെ ജയില്‍വാസമനുഭവിച്ചു. 

കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് ജനിച്ചത്. പിന്നീട് കുടുംബം വെള്ളത്തൂവലിലേക്ക് കുടിയേറി. ഒരു കർഷക കുടുംബമായിരുന്നു സ്റ്റീഫന്‍റേത്.പിതാവിന്‍റെ വഴി പിന്തുടര്‍ന്നാണ് സ്റ്റീഫൻ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കെത്തിയത്. പാർട്ടി പിളർപ്പിന് ശേഷം നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്കെത്തി. തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. ഏറെ കാലം ഒളിവിൽ കഴിഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 1971-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിയായിരുന്നു സ്റ്റീഫൻ. പിന്നാലെ ജയിലിൽവച്ചുതന്നെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചു.ടക്കാലത്ത് സുവിശേഷപ്രവർത്തനത്തി​ലേക്കും മാറി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories