Share this Article
News Malayalam 24x7
പായ്ക്ക് ചെയ്തുവെച്ചത് മുഴുവൻ തിരിച്ചേൽപ്പിക്കണം; ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിലെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി
വെബ് ടീം
0 hours 42 Minutes Ago
1 min read
SABARIMALA

കൊച്ചി: ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിൽ നടത്തുന്ന നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി. വിൽപനയ്ക്ക് പാക്ക് ചെയ്തുവെച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്‍പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തി, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ്യ് വാങ്ങുന്നത് കോടതി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.ആടിയതിന് ശേഷമുള്ള നെയ്യ് 100 രൂപയ്ക്ക് മേല്‍ശാന്തിമാരുടെയും മറ്റും മുറികളില്‍ വില്‍ക്കുന്നിനേക്കുറിച്ച് സ്‌പെഷല്‍ കമ്മിഷണറാണ് കോടതിയെ അറിയിച്ചത്.

ആടിയ നെയ്യുടെ വില്‍പന ദേവസ്വം ബോര്‍ഡ് നടത്തുന്നുണ്ട്. ഇതുകൂടാതെയാണ് മേല്‍ശാന്തിമാരുടെയും ഉള്‍ക്കഴകങ്ങളുടെയും മുറികളില്‍ നെയ്യ് വിറ്റുവന്നിരുന്നത്. ഇതിനെതിരേയാണ് കോടതിയുടെ നടപടി. ഇവരുടെ പക്കലുണ്ടായിരുന്ന പാക്ക് ചെയ്ത മുഴുവന്‍ നെയ്യും തിരിച്ച് ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് കോടതി നിർദേശിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories