Share this Article
News Malayalam 24x7
‘മുഖ്യമന്ത്രിയെ കാണാതെ പോകില്ല’; മഴയത്തും ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ആശാ വർക്കേഴ്സ്
വെബ് ടീം
posted on 22-10-2025
1 min read
asha workers

തിരുവനന്തപുരം: ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിക്കാതെ ആശാ വർക്കേഴ്സ്. പ്രവർത്തകർ ബാരിക്കേഡിന് മുന്നിൽ തുടരുന്നു. മുഖ്യമന്ത്രിയെ കാണാതെയും ആവശ്യങ്ങൾ പരിഗണിക്കാതെയും പിരിഞ്ഞു പോകില്ലെന്ന് പ്രവർത്തകർ പറയുന്നു.പൊലീസുമായി സംഘർഷമുണ്ടായി. മൂന്നിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു.നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്താണ് നീക്കിയത്.

എസിപിയുമായി പ്രവർത്തകർ ചർച്ച നടത്തി, നിലപാട് അറിയിച്ചു.ഓണാറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം എട്ട് മാസം പിന്നിടുമ്പോഴാണ് ആശാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിഎംജി ജംഗ്ഷനില്‍ നിന്ന് തുടങ്ങി ക്ലിഫ് ഹൗസ് വരെയായിരുന്നു പ്രതിഷേധം.


la

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories