other1
Share the Article
News Malayalam 24x7
Crime News Kerala
Nenmara Double Murder Case
നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ (61) ശിക്ഷാവിധി പാലക്കാട് നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. അയൽവാസിയായ ബോയൻ നഗർ സ്വദേശി സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1) (കൊലപാതകം), 126(2) (തടഞ്ഞുനിർത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
1 min read
View All
Thiruvalla Spa Incident
തിരുവല്ല സ്പാ കൂട്ടബലാത്സംഗം; പിന്നില്‍ ക്വട്ടേഷനാണെന്ന് സ്പാ ഉടമ തിരുവല്ലയിലെ ഒരു സ്പാ കേന്ദ്രത്തിൽ നടന്ന കൂട്ടബലാത്സംഗക്കേസ് തങ്ങളുടെ ബിസിനസ് തകർക്കാനായി മറ്റൊരു സ്പാ ഉടമ നൽകിയ കൊട്ടേഷനാണെന്ന് സ്ഥാപന ഉടമയായ ഡോക്ടർ സഞ്ജയ് ആരോപിച്ചു. സ്ഥാപനത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ട്, രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും പിൻബലത്തോടെയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് തർക്കമാണ് സംഭവത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് സഞ്ജയ് ആരോപിക്കുന്നു. പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ഗൗരവതരമായ ആരോപണമാണ് ഉയരുന്നത്.
1 min read
View All
Other News