Share this Article
News Malayalam 24x7
ഷാബ ഷെരീഫ് വധക്കേസില്‍ 3 പേര്‍ കുറ്റക്കാര്‍; ശിക്ഷാവിധി മറ്റന്നാള്‍
Shab Shareef Murder Case

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ 12 പേരെ വെറുതെ വിട്ടു.

രാപ്പകൽ സമരത്തിന്റെ മുപ്പത്തിയൊമ്പതാം ദിവസം; സമരം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍


വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആശാ വര്‍ക്കര്‍മാര്‍. കുടിശ്ശികയും ഓണറേറിയവും ലഭിക്കുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ വ്യക്ത്യമാക്കി. നിലവില്‍ ലഭിക്കാനുള്ള ഓണറേറിയം തരേണ്ടത് കേന്ദ്ര സർക്കാരാണോ സംസ്ഥാന സർക്കാരാണോ എന്നുള്ളത് വ്യക്തമാക്കണമെന്നും ആശമാർ ആവശ്യപ്പെട്ടു.


11 മണി മുതൽ ആരംഭിച്ച  മൂന്നാം ഘട്ട സമരത്തിൽ 3 ആശാപ്രവർത്തകരാണ് നിരാഹാരമിരിക്കുന്നത്.അതേസമയം ഇന്നലെ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആശമാരുടെ പ്രശ്നം കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജ് ഡൽഹിക്ക് പുറപ്പെട്ടു. കേന്ദ്രം നൽകാനുള്ള കുടിശികയും കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories