തലസ്ഥാനത്ത് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ശിക്ഷാവിധി ഇന്ന്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് കേസിൽ ശിക്ഷ വിധിക്കുന്നത്.ഇടവ സ്വദേശി ഹസൻകുട്ടിയെ തിരുവനന്തപുരം പോക്‌സോ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.2024 ഫെബ്രുവരി 19-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിയായ നാടോടി ബാലികയെ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പ്രതിയായ ഹസൻകുട്ടി മുമ്പ് സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇന്ന് കോടതി വിധി പ്രസ്താവിക്കുന്നതോടെ കേസിൽ അന്തിമ തീരുമാനം വരും.