ബത്തേരി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതി നൗഷാദ്. വിദേശത്ത് നിന്നും ഫെയ്‌സ്ബുക്ക് വീഡിയോ വഴിയാണ് നൗഷാദിന്റെ വെളിപ്പെടുത്തല്‍. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ആത്മഹത്യ ചെയ്തതിനാല്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പ്രതി പറയുന്നു. ഹേമചന്ദ്രന്‍ നിരവധി പേരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും നാട്ടിലെത്തിയാല്‍ പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും നൗഷാദ് പറഞ്ഞു.