Share this Article
KERALAVISION TELEVISION AWARDS 2025
ട്യൂഷന്‍ അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റിൽ
വെബ് ടീം
posted on 24-06-2023
1 min read
tution teacher arrested in Pocso case

തിരുവനന്തപുരം: ട്യൂഷന്‍ അധ്യാപികയെ പോക്‌സോ കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം സ്വദേശിനിയായ 22കാരിയാണ് പിടിയിലായത്.17കാരിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ഒത്താശ ചെയ്ത ഇവരുടെ സുഹൃത്തും വേറ്റിനാട് സ്വദേശിയായ 24കാരനെയും പൊലീസ് പിടികൂടി.

മെഡിക്കല്‍ കോളജിനു സമീപം താമസിക്കുന്ന 17കാരിയേയാണ് ഇവര്‍ തട്ടിക്കൊണ്ട് പോയത് എന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മുന്‍ ട്യൂഷന്‍ ടീച്ചര്‍ ആണ് പിടിയിലായ യുവതി. യുവതിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് യുവതിക്കെതിരെ മുമ്പ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട് എന്ന് പറയുന്നു. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അങ്കമാലി ബസ് സ്റ്റാന്റില്‍ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 17 വയസ്സുകാരി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടിക്ക് 18 വയസ്സായാല്‍ ഒന്നിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തല്‍ക്കാലം രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ പൊലീസ് നിര്‍ദേശിച്ചതനുസരിച്ച് പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം മടങ്ങി.

പെണ്‍കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി ട്യൂഷന്‍ എടുക്കുന്നത് ഈ അധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു .അന്ന് വീട്ടുകാര്‍ ശ്രീകാര്യം പോലീസില്‍  പരാതി നല്‍കിയതിനെ  തുടര്‍ന്ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനിയും അധ്യാപികയും തമ്മില്‍ പരസ്പരം ഇഷ്ടത്തിലാണെന്നും അങ്ങനെയാണ് അധ്യാപികയുടെ കൂടെ പോയതെന്നുമാണ് കുട്ടി അന്ന് പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ അധ്യാപികയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ജാമ്യത്തിലിറങ്ങിയ അധ്യാപിക രണ്ടുദിവസം മുമ്പാണ്  സ്‌കൂളിലേക്ക് പോയ കുട്ടിയെ കൂട്ടി കൊണ്ടു പോയതും കേസിനാസ്പദമായ സംഭവം ഉണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories