Share this Article
Union Budget
വിദ്യാർഥിനിയുടെ നഗ്നമായ മൃതദേഹം ഹോസ്റ്റലിൽ; അന്വേഷണം
വെബ് ടീം
posted on 06-06-2023
1 min read
GIRL STUDENT NAKED DEAD BODY FOUND IN HOSTEL

മുംബൈ: കോളജ് വിദ്യാർഥിനിയുടെ നഗ്നമായ മൃതദേഹം ഹോസ്റ്റലിൽ കണ്ടെത്തി. ബാന്ദ്രയിലെ പ്രമുഖ കോളജിലെ ഇരുപത്തിയൊന്നുകാരിയായ വിദ്യാർഥിനിയാണു മരിച്ചത്. സംഭവത്തിനു പിന്നാലെ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരൻ പ്രകാശ് കനോജിയയെ കാണാനില്ലെന്നും പൊലീസ് അറിയിച്ചു. മറൈൻ ഡ്രൈവിലെ സാവിത്രിഭായ് ഫൂലെ ഗേൾസ് ഹോസ്റ്റലിലെ നാലാമത്തെ നിലയിലാണു പെൺകുട്ടി താമസിച്ചിരുന്നത്. 

ചൊവ്വാഴ്ച വൈകിട്ടു നാലുമണിയോടു കൂടിയാണു പൊലീസിനു സംഭവത്തെക്കുറിച്ചു അറിയിപ്പു ലഭിക്കുന്നത്. തുടർന്നു മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിലെ സംഘവും ഉന്നത ഉദ്യോഗസ്ഥരും ഹോസ്റ്റലിൽ എത്തുകയായിരുന്നു.

കൊലപാതകമാണോ, ആത്മഹത്യയാണോ, പെൺകുട്ടി ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്കു ഇരയാക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. ഡിവിഷനൽ ഡിസിപി, ക്രൈംബ്രാഞ്ച്, ലോക്കൽ പൊലീസിലെ പ്രത്യേക സംഘം എന്നിവരാണു കേസ് അന്വേഷണം നടത്തുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories