Share this Article
KERALAVISION TELEVISION AWARDS 2025
പാലോട് നവവധുവിന്റെ മരണം; ജീവനൊടുക്കിയതാണെന്ന്‌ സ്ഥിരീകരിച്ച് പൊലീസ്
Palode Bride's Death

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ജീവനൊടുക്കിയതാണെന്ന്‌ സ്ഥിരീകരിച്ച് പൊലീസ്. എന്നാൽ ഗാർഹിക പീഡനത്തിന്റെ സാധ്യതകൾ തള്ളിക്കളയാൻ ആകില്ലെന്നാണ് പൊലീസ് നിഗമനം.

മരണത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ഭർത്താവ് അഭിജിത്തിനെ വെള്ളിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തു. മരണദിവസം ഫോണിലേക്ക് ഒരു കോൾ വന്നതിന് പിന്നാലെ ഇന്ദുജ മുറിക്കുള്ളിൽ കയറി കതകടച്ചതെന്നാണ്   ഭർതൃ ബന്ധുക്കൾ പൊലീസിൽ നൽകിയ മൊഴി.

ഇവരുടെ മൊഴിയും ഫോൺ രേഖകളും പരിശോധിച്ച പൊലീസ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories