തിരുവനന്തപുരം മണ്ണന്തല രഞ്ജിത് കൊലക്കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. വിചാരണ നേരിട്ട സിപിഐഎമ്മുകാരായ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഒളിവിലായതിനാല്‍ വിചാരണ നേരിട്ടിരുന്നില്ല. കേസ് വിചാരണക്കിടെ ഇന്നലെ വലിയ സംഘര്‍ഷമാണ് കോടതി പരിസരത്ത് ഉണ്ടായത്. പ്രതികളെ കോടതിയില്‍ നിന്ന് പുറത്ത് ഇറക്കിയപ്പോള്‍ പൊലീസ് ബസ്സിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രകോപിതരായ പ്രതികള്‍ വാഹനത്തില്‍ നിന്ന് തിരികെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് വഞ്ചിയൂര്‍ കോടതിയിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കും.