Share the Article
News Malayalam 24x7
Tech News
China's AI Control: Huawei's DeepSeek-R1-Safe to Block Politically Sensitive Content
ചൈനയുടെ AI നിയന്ത്രണം: രാഷ്ട്രീയ സെൻസിറ്റീവ് ഉള്ളടക്കം തടയാൻ വാവെയ് ഡീപ് സീക്ക്-ആർ1-സേഫ് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രചരണങ്ങളും തടയാന്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കാന്‍ ചൈന തീരുമാനിച്ചു. ചൈനീസ് ടെക് ഭീമനായ വാവെയ് വികസിപ്പിച്ച എഐ മോഡല്‍ ഡീപ് സീക്ക്-ആര്‍1-സേഫ് പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. ആര്‍ 1 സേഫ് ഇത്തരം ഉള്ളടക്കങ്ങള്‍ തടയുന്നതില്‍ പൂര്‍ണമായും ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സെജിയാങ് സര്‍വകലാശാലയിലെ ഗവേഷകരുമായി ചേർന്നാണ് പുതിയ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്. വിദ്വേഷപരമായ പദപ്രയോഗങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രേരണ മുതലായവ തിരിച്ചറിഞ്ഞാണ് ഈ ഉള്ളടക്കങ്ങളെ എഐ നീക്കം ചെയ്യുക. ഇന്റര്‍നെറ്റിലെയും സാമൂഹ്യമാധ്യമങ്ങളിലെയും ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്നതായിരിക്കും ഈ മോഡലിന്റെ ഉപയോഗം.
1 min read
View All
Getting an Aadhaar Card Is No Longer Easy: New Government Rules Explained
ഇനി ആധാർ എടുക്കാൻ എളുപ്പമല്ല! | കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ/ Aadhar card ഇനി പുതിയ ആധാർ കാർഡ് എടുക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. കേന്ദ്ര സർക്കാർ ആധാറിന്റെ നിയമങ്ങൾ അടിമുടി മാറ്റുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് മാത്രം ആധാർ ഉറപ്പുവരുത്താനാണ് ഈ കർശന നീക്കം. എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ? നമുക്ക് നോക്കാം.ഇതുവരെ ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമായിരുന്നു, പൗരത്വത്തിനുള്ള തെളിവായിരുന്നില്ല. എന്നാൽ ഇനിമുതൽ, മുതിർന്നവർക്ക് പുതിയ ആധാർ കാർഡ് എടുക്കുന്നതിനുള്ള നിയമങ്ങൾ വളരെ കർശനമാവുകയാണ്.
2 min read
View All
Free Google AI Courses
ഗൂഗിളിന്റെ സൗജന്യ AI കോഴ്‌സുകളിലൂടെ പുതിയ തൊഴിൽ സാധ്യതകൾ നേടാം! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI നമ്മുടെ ജോലിയെയും ജീവിതത്തെയും മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പുതിയ കഴിവുകൾ നേടേണ്ടത് അത്യാവശ്യമാണ്. പല ജോലികളും AI ഏറ്റെടുക്കുമ്പോൾ തന്നെ, നിരവധി പുതിയ തൊഴിലവസരങ്ങളും AI നമുക്കായി തുറന്നുതരുന്നുണ്ട്. ഈ മാറ്റത്തിനനുസരിച്ച് മുന്നേറാൻ നിങ്ങളെ സഹായിക്കുന്നതിന് ഗൂഗിൾ നിരവധി സൗജന്യ AI കോഴ്‌സുകൾ നൽകുന്നുണ്ട്. ഇവ പഠിക്കുന്നതിലൂടെ നിങ്ങളുടെ റെസ്യൂമെ കൂടുതൽ ആകർഷകമാക്കാനും പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താനും സാധിക്കും. ഈ കോഴ്‌സുകൾ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ബാഡ്ജുകൾ നിങ്ങളുടെ പ്രൊഫൈലിന് മുതൽക്കൂട്ടുമാകും.അത്തരം ചില പ്രധാനപ്പെട്ട കോഴ്‌സുകൾ നമുക്ക് പരിചയപ്പെടാം:
11 min read
View All
How to Easily Unlock Aadhaar Biometrics
ആധാർ ബയോമെട്രിക്സ് എളുപ്പത്തിൽ അൺലോക്ക് ചെയ്യാം ഇന്ത്യയിലെ ഓരോ പൗരനും ഒഴിച്ചുകൂടാൻ പറ്റാത്ത തിരിച്ചറിയൽ രേഖയാണ് ആധാർ. നമ്മുടെ വിരലടയാളം, കണ്ണിൻ്റെ ഐറിസ് പോലുള്ള ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇത് വളരെ സുരക്ഷിതവുമാണ്. ഈ സുരക്ഷ ഒന്നുകൂടി വർദ്ധിപ്പിക്കാനും, ദുരുപയോഗം തടയാനുമായി നമ്മുടെ ആധാർ ബയോമെട്രിക് വിവരങ്ങൾ താൽക്കാലികമായി ലോക്ക് ചെയ്യാനും ആവശ്യമുള്ളപ്പോൾ അൺലോക്ക് ചെയ്യാനും സൗകര്യമുണ്ട്. നിങ്ങളുടെ ആധാർ ബയോമെട്രിക്സ് ലോക്ക് ആണെങ്കിൽ, അത് അൺലോക്ക് ചെയ്യാതെ നിങ്ങൾക്ക് ബയോമെട്രിക് വെരിഫിക്കേഷൻ നടത്താൻ സാധിക്കില്ല. എങ്ങനെ നിങ്ങളുടെ ആധാർ ബയോമെട്രിക്സ് എളുപ്പത്തിൽ അൺലോക്ക് ചെയ്യാമെന്ന് നോക്കാം.
9 min read
View All
Siddharth Nandyala
ആപ്പ് ഉപയോഗിച്ച് 7 സെക്കന്റിനുള്ളില്‍ ഹൃദ്രോഗം കണ്ടെത്താം.... നിര്‍മിച്ചത് 14കാരന്‍; വൈദ്യശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് സിദ്ധാര്‍ത്ഥ് വൈദ്യശാസ്ത്ര ലോകത്ത് വിസ്മയം തീര്‍ത്ത് 14 വയസുകാരന്‍. അമേരിക്കയിലെ ഡാളസില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് നന്ത്യാലയാണ് വൈദ്യശാസ്ത്ര ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള കണ്ടുപിടിത്തവുമായി എത്തിയത്. വെറും 7 സെക്കന്റിനുള്ളില്‍ ഹൃദ്രോഗം കണ്ടെത്താന്‍ സഹായിക്കുന്ന 'സിര്‍കാഡിയന്‍' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പാണ് സിദ്ധാര്‍ത്ഥ് നിര്‍മിച്ചിട്ടുള്ളത്. ഹൃദ്രോഗം നേരത്തേ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഈ ആപ്പ് ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.
1 min read
View All
Zoho Wins Centre’s Indigenous Web Browser Development Challenge
ഇന്ത്യക്ക് സ്വന്തമായി ഒരു വെബ് ബ്രൗസർ വരുന്നു ഇന്ത്യക്ക് സ്വന്തമായി ഒരു വെബ് ബ്രൗസർ വരുന്നു. തദ്ദേശീയ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ ( Zoho) കോർപ്പറേഷനാണ് ഇത് വികസിപ്പിക്കുന്നത്. കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കഴിഞ്ഞ ദിവസമാണ് (മാർച്ച് 20) ഇക്കാര്യം അറിയിച്ചത്. തദ്ദേശീയ ബ്രൗസർ വികസിപ്പിക്കുന്നതിനായി മന്ത്രാലയം 'ഇന്ത്യൻ വെബ് ബ്രൗസർ ഡെവലപ്‌മെൻ്റ് ചലഞ്ച്' എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിൽ Zoho കോർപ്പറേഷൻ ഒന്നാം സമ്മാനം നേടി. ഒരു കോടി രൂപയാണ് സമ്മാനത്തുക. ടീം പിങ് രണ്ടാം സ്ഥാനവും (75 ലക്ഷം രൂപ), ടീം അജ്ന മൂന്നാം സ്ഥാനവും (50 ലക്ഷം രൂപ) കരസ്ഥമാക്കി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
4 min read
View All
Other News